Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടകസംഘങ്ങൾക്ക് അന്നദാന...

തീർഥാടകസംഘങ്ങൾക്ക് അന്നദാന മണ്ഡപത്തിൽ പ്രത്യേക സൗകര്യം

ശബരിമല: സന്നിധാനത്തെ  ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ദേവസ്വം ബോർഡ്  സൗകര്യം ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ നിന്നുംകൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രായമായവർക്കും ആരോഗ്യകരമായി അവശത നേരിടുന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും അന്നദാനം സ്‌പെഷ്യൽ ഓഫീസർ ദിലീപ് കുമാർ അറിയിച്ചു.

ഈ തീർഥാടന കാലത്ത് ഇതുവരെ 5,99,781 പേർക്ക് സൗജന്യ ഭക്ഷണം നൽകിയിട്ടുണ്ട്. സന്നിധാനത്ത് മാത്രം 4,047,81 പേർക്ക് അന്നദാനമൊരുക്കി. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവയും മധ്യാഹ്നത്തിൽ പുലാവും രാത്രിയിൽ കഞ്ഞിയും അച്ചാറും കൂട്ടുകറിയുമാണ് ഇവിടെ തികച്ചും സൗജന്യമായി നൽകുന്നത്.

സന്നിധാനത്തിനൊപ്പം നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും ദേവസ്വം ബോര്‍ഡ് അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ ഇതിനകം 1,56,000 പേർക്കും നിലയ്ക്കലിൽ 39,000 പേർക്കും സൗജന്യ ഭക്ഷണം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം- കെ.എ. സെങ്കോട്ടയ്യൻ ധനകാര്യം: തമിഴ്നാട് മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മുഖ്യമന്ത്രി വിജയ് തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. പൊതുഭരണം, വനിത-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം അടക്കം അഞ്ച് വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. കെ.എ. സെങ്കോട്ടയ്യൻ...

എൻഎസ്‌യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ

ബെംഗളൂരു: നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ധർമാപുരത്തെ തടാകക്കരയിലാണ് ദേഹമാസകലം പരുക്കേറ്റ നിലയിൽ മൃതദേഹം കാണപ്പെട്ടത്.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ...
- Advertisment -

Most Popular

- Advertisement -