Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം തന്തൈ...

വൈക്കം തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം : തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തിൽ

കോട്ടയം : വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് റോഡുമാർഗം ഉച്ചയ്ക്ക് 12.50ന് കുമരകം ലേക് റിസോർട്ടിലെത്തിയ മുഖ്യമന്ത്രിയെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പു മന്ത്രി എ.വി. വേലു, കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എം.പി. സ്വാമിനാഥൻ എന്നിവരും കുമരകത്തുണ്ട്. സ്‌പെഷൽ സെക്രട്ടറി ഡോ. എസ്. കാർത്തികേയൻ, ഡി.ഐ.ജി. തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, എ.ഡി.എം. ബീന പി. ആനന്ദ് എന്നിവർ സന്നിഹിതരായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല  ഉത്സവത്തിന്  സമാപനമായി

ശബരിമല: ശബരിമല  ഉത്സവത്തിന് തിങ്കൾ രാത്രി സമാപനമായി. പമ്പയിൽ നിന്നുള്ള ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് രാത്രി 7 ന് തിരിച്ചെത്തിയതോടെ 10 നാൾ നീണ്ടു നിന്ന പൈങ്കുനി - ഉത്ര ഉൽസവം സമാപിച്ചു....

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പട്‌ന : ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു .പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിലായിരുന്നു ചടങ്ങ് .ഉപമുഖ്യമന്ത്രിമാരായി വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. ​ഗവർണർ ആരിഫ് മു​ഹമ്മദ്...
- Advertisment -

Most Popular

- Advertisement -