Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ  ക്രിസ്മസ്...

തിരുവല്ലയിൽ  ക്രിസ്മസ് പാപ്പാമാർ അണിനിരന്നപ്പോൾ നഗരം വിസ്മയലോകമായി മാറി

തിരുവല്ല: തിരുവല്ല നഗരത്തിൽ ആദ്യമായി 5000 ത്തിൽ അധികം ക്രിസ്മസ് പാപ്പാമാർ അണിനിരന്നപ്പോൾ നഗരം വിസ്മയലോകമായി മാറി. ഇന്ന്  വൈകിട്ട്  4.30 ന് എം.സി.റോഡിൽ തിരുവല്ല ബൈപ്പാസിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ  ഇരുവളളിപ്ര സെൻ്റ് തോമസ് ഹൈസ്കൂളിലെ അദ്ധ്യാപകർ നടത്തിയ ക്രിസ്തുമസ് ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രെഫ.പി.ജെ.കുര്യൻ സാൻ്റാ ഹാർമണി 2024 ഉദ്ഘാടനം ചെയതു. ഡി. വൈ.എസ്.പി. എസ് അഷാദ്  സന്ദേശറാലി ഫ്ലാഗ് ഓഫ് ചെയ്യ്തു.

പാപ്പാമാർ തുറന്ന വാഹങ്ങളിലും, പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളിലും അണിനിരന്നു. തുടർന്ന്  ഇരുചക്ര വാഹന റാലിയുടെ  പിന്നിലായി വിളമ്പര വാഹനം, വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിങ്ങ്, ചെണ്ടമേളം, ബാൻ്റ് മേളം, നിശ്ചല ദൃശ്യങ്ങൾ, വാദ്യ മേളങ്ങൾ  തുടങ്ങി റാലി നഗര മദ്ധ്യത്തിലൂടെ കടന്ന്  സെൻ്റ് ജോൺസ് കത്തിഡ്രൽ അങ്കണത്തിൽ എത്തിച്ചേർന്നു.

സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ അങ്കണത്തിൽ സമാപിച്ച റാലിയെ കരിമരുന്നുപ്രകടനത്തോടെ വരവേറ്റു. അതിരൂപതാധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്തുമസ് സന്ദേശം നല്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകം ഭൂമിയിൽ മടങ്ങിയെത്തി

ന്യൂയോർക്ക് : ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി.ഇന്ത്യൻ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ലാൻഡ് ചെയ്തത്.ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്ന...

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ:ജൂൺ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (കൊച്ചി സെന്റർ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. വൈകീട്ട് 6 മണി മുതൽ 8...
- Advertisment -

Most Popular

- Advertisement -