Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഅണ്ണാ സർവകലാശാല...

അണ്ണാ സർവകലാശാല ക്യാംപസിലെ പീഡനക്കേസ് : എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത് : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചെന്നൈ പൊലീസിനും കമ്മീഷണർക്കും അണ്ണാ സർവകലാശാലയ്‌ക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമർശിച്ചു. എഫ്ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതു പോലെയാണെന്നും ഒരു പ്രതി മാത്രമെന്ന കമ്മിഷണറുടെ പ്രസ്താവന മുൻവിധി സൃഷ്ടിക്കുമെന്നും കോടതി വിമർശിച്ചു.

കേസിൽ അന്വേഷണത്തിന് മൂന്നു മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കണം.FIR ചോർച്ചയിൽ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം.വിദ്യാർഥിനിയുടെ പഠനച്ചെലവ് സർവകലാശാല ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ കമ്മീഷണർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി പ്രതിസന്ധി രൂക്ഷം : തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ രാവിലെ 11 മണിക്കാണ് യോഗം. കെഎസ്ഇബി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍...

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ : റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രസംഗത്തിനു ശേഷം കടന്നപ്പള്ളി കുഴഞ്ഞു വീഴുകയായിരുന്നു.അൽപനേരം വിശ്രമിച്ച ശേഷം ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക്...
- Advertisment -

Most Popular

- Advertisement -