Thursday, June 25, 2026
No menu items!

subscribe-youtube-channel

HomeNewsഡീലിമിറ്റേഷന്‍ കമ്മിഷന്‍...

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പങ്കെടുക്കും

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍ മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്‍ നേതൃത്വം നല്‍കുന്ന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ (ജനുവരി 16) നടക്കും . പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനാണ് തുടക്കം. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവുമാണ് ലക്ഷ്യം.

മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും( 108)- രാവിലെ ഒമ്പത് മുതല്‍
ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളും (207)- രാവിലെ 11 മുതല്‍
കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും (231)- ഉച്ചയ്ക്ക് 2.30 മുതല്‍

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എ.സി റോഡിൽ ടാറിങ് : തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : എ.സി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്നു  കെ എസ് റ്റി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മാർച്ച് രണ്ട് തിങ്കൾ രാവിലെ...

എട്ടു വർഷംകൊണ്ട്  മൂന്നരലക്ഷത്തിലധികം  പട്ടയങ്ങൾ സംസ്ഥാനത്ത്  വിതരണം ചെയ്തു :റവന്യൂ മന്ത്രി കെ രാജൻ

ആലപ്പുഴ : കഴിഞ്ഞ എട്ടു  വർഷംകൊണ്ട്   3,57000 പട്ടയങ്ങൾ സംസ്ഥാനത്ത്  വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ  സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത്  അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം ...
- Advertisment -

Most Popular

- Advertisement -