Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഉത്സവം...

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം.അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.

ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

നെയ്യഭിഷേകം ജനുവരി 18ന് രാവിലെ 10.30 ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും സന്നിധാനത്തേക്കുള്ള വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐഎസ്ഐഎസിൽ ചേരാൻ 16-കാരനെ പ്രേരിപ്പിച്ചു : അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി.തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെമ്പായത്താണ് സംഭവം. വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ...

കളമശ്ശേരി ബലാത്സംഗം : ഒളിവിലായിരുന്ന വയനാട് സ്വദേശിനിയും യുവാവും പിടിയിൽ

കൊച്ചി : കളമശ്ശേരിയിൽ യുവതിയെ സ്പായിൽ ജോലി വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന...
- Advertisment -

Most Popular

- Advertisement -