Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsകഠിനംകുളം കൊലപാതകം...

കഠിനംകുളം കൊലപാതകം : പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഓസേപ്പാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ.ഒരു വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇവർക്കിടയിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.ഭർത്താവിനെ ഉപേക്ഷിച്ച് ജോൺസനൊപ്പം പോകാത്തതിനാലാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം .

ജോൺസൺ ഔസേപ്പ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന് മുൻപ് ഇയാൾ പെരുമാതുറയിൽ ഒരാഴ്ചയോളം വീടു വാടകയ്‌ക്ക് എടുത്ത് താമസിച്ചിരുന്നു .സംഭവ ദിവസം രാവിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി കയ്യിൽ കരുതിയ കത്തി കൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. കത്തിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊലക്ക് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ജോൺസൺ ഉപയോഗിച്ച ആതിരയുടെ ഇരുചക്രവാഹനം ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിലായി. ഒറ്റപ്പാലം സ്വദേശി അജീഷാണ് തൃശൂരില്‍ നിന്നു കസ്റ്റഡിയിലായത് .ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്താണിയാൾ. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ്...

ജൂൺ 4 വരെ സംസ്ഥാനത്ത്  മഴ തുടരും : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ  ജൂൺ 4 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം,...
- Advertisment -

Most Popular

- Advertisement -