Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsലോക്സഭ തിരഞ്ഞെടുപ്പ്:...

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥിദ്ദേശകൾ നാമനിർപത്രിക സമർപ്പിച്ചു :സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു. ഇന്ന് (വെള്ളി) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടു വരെയാണ് പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി .

തിരുവനന്തപുരം 22, ആറ്റിങ്ങൽ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, ആലത്തൂർ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർകോട് 13 എന്നിവയാണ് ജില്ലകളിലെ പത്രികകളുടെ എണ്ണം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി

പത്തനംതിട്ട : പത്തനംതിട്ടയിലെ വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി. അച്ചന്‍കോവില്‍ ആറിന്റെ തീരത്തുള്ള ഗ്രാമമായ വലഞ്ചുഴിയെ ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിനായിട്ടാണ്...

ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30ന്

പത്തനംതിട്ട : ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ട ഡി.സി.സി.ആഡിറ്റോറിയത്തിൽ നടക്കും.ഡി.സി.സി. പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി...
- Advertisment -

Most Popular

- Advertisement -