Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി പത്തനംതിട്ട-...

കെഎസ്ആർടിസി പത്തനംതിട്ട- തിരുവനന്തപുരം  സർവീസിന് തുടക്കം

പത്തനംതിട്ട: പത്തനംതിട്ട –  അങ്ങാടിക്കൽ – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസിന് തുടക്കം.കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ്ഓഫ്‌ ചെയ്തു. 20 വർഷങ്ങൾക്ക് മുൻപ് നിലച്ച സർവീസ് ആണ് വീണ്ടും തുടങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ്,  റീജിയണൽ കാൻസർ സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരാൻ  സർവീസ്  ഏറെ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ നിന്ന് ദിവസവും രണ്ടു സർവീസുകളാണുണ്ടാക്കുക.   രാവിലെ അഞ്ചിനാണ് ആദ്യ ട്രിപ്പ്.അങ്ങാടിക്കൽ, പത്തനാപുരം, വെഞ്ഞാറമൂട്, മെഡിക്കൽ കോളജ് വഴി 8.10 ന് തമ്പാനൂരിൽ എത്തി ചേരും. 8.35 ന്  തിരികെ പുനലൂർ വഴി 11.50 ന് പത്തനംതിട്ടയിൽ എത്തും.12.15 ന് വീണ്ടും പുനലൂർ വഴി സർവീസ് നടത്തി 3.30 ന് തമ്പാനൂരിൽ എത്തും. 4.15 ന് തിരികെ പത്തനാപുരം വഴി  7.25 ന് പത്തനംതിട്ടയിൽ  എത്തുചേരും.  ആദ്യത്തെയും നാലാമത്തെയും ട്രിപ്പുകൾ മെഡിക്കൽ കോളജ് വഴിയായിരിക്കും.

മുൻ എംഎൽഎ കെ. സി. രാജഗോപാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ,  കെഎസ്ആർടിസി സൗത്ത് സോണൽ ഓഫീസർ റോയി ജേക്കബ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടോണി കോശി അലക്സ്, ഇൻസ്പെക്ടർ രാജൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം

പത്തനംതിട്ട : പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിംഗ്...

അവധി കഴിഞ്ഞു : സ്‌കൂളുകള്‍ ഇന്ന്  തുറക്കും

തിരുവനന്തപുരം:  വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രദേശിക കണക്ക്. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന തല...
- Advertisment -

Most Popular

- Advertisement -