Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി പത്തനംതിട്ട...

ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി വി എ സൂരജിന്റെ രണ്ടാമൂഴം

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി അഡ്വ.വി എ സൂരജിനെ സംസ്ഥാനവക്താവും വരണാധികാരിയുമായ അഡ്വ. നാരായണൻ നമ്പൂതിരി, ജില്ലാ സഹ വരണാധികാരി അജിത് പുല്ലാട്, സലിംകുമാർ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ, ദേശീയ കൗൺസിൽ അംഗവും മുൻ ജില്ലാ അധ്യക്ഷനുമായ വി എൻ ഉണ്ണി, മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെൽ കോർഡിനേറ്ററുമായ അശോകൻ കുളനട, ദേശീയ കൗൺസിൽ അംഗം വിക്ടർ റ്റി തോമസ്, സംസ്ഥാന ഐ റ്റി കൺവീനർ എസ്. ജയശങ്കർ, മുൻ ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ. ബിനുമോൻ, പ്രദീപ്‌ അയിരൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

സ്വർഗ്ഗീയ ദീൻ ദയാൽജിയുടെ സ്മൃതി ദിനമായ ഫെബ്രുവരി 11 ന് അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് യോഗനടപടികൾ ആരംഭിച്ചത്.ജില്ലാ സഹവരണാധികാരിയും മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ അജിത് പുല്ലാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ യോഗം ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകര വിളക്ക് : കാനനപാത വഴിയുള്ള  വെർച്ചൽ ക്യൂ ബുക്ക് ചെയ്തവർക്ക് യാത്രാനിയന്ത്രണങ്ങളിൽ ഇളവ്

ശബരിമല: ജനുവരി 11 മുതൽ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവ് അനുവദിക്കും. എരുമേലി മുക്കുഴി കാനനപാതയിലൂടെ വെർച്ചൽ ക്യൂ വഴി ഇതിനകം ബുക്ക്...

കുടിവെള്ള വിതരണം തടസപ്പെടും

എടത്വ : കേരള വാട്ടര്‍ അതോറിറ്റി കിടങ്ങറ സെക്ഷന്റെ പരിധിയിലുള്ള ഓവര്‍ ഹെഡ് ടാങ്കിലേക്കുള്ള പമ്പിങ്  ലീക്കേജ് പരിഹരിക്കുന്നതിനാൽ  16, 17 തീയതികളിൽ കുടിവെള്ള വിതരണം തടസപ്പെടും. വെളിയനാട്, കുന്നങ്കരി, കിടങ്ങറ ഭാഗങ്ങളില്‍ കുടിവെള്ള...
- Advertisment -

Most Popular

- Advertisement -