Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാർഥികൾ പഞ്ചായത്ത്...

വിദ്യാർഥികൾ പഞ്ചായത്ത് അധികാരികളായി ; വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ബാലപഞ്ചായത്ത്

തിരുവല്ല : തദ്ദേശഭരണ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നെടുമ്പ്രം പഞ്ചായത്തും പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ബാലപഞ്ചായത്ത് പദ്ധതി നടപ്പിലാക്കി. ശ്രീലക്ഷ്മി എസ്. പ്രസിഡണ്ടും ആരവ് കൃഷ്ണൻ ആർ വൈസ് പ്രസിഡന്റുമായി.സെക്രട്ടറിയായി അഭിനന്ദ് കെ ആർ ,സ്ഥിരസമിതി അധ്യക്ഷന്മാരായി ദിയ അന്ന സിജി, അഖിൽ രാജ് ആർ,ഗൗരിനന്ദ.എസ് എന്നിവരും 8 അംഗങ്ങളും കമ്മിറ്റിയെ സജീവമാക്കി .

മാലിന്യം വലിച്ചെറിയുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങൾ ,തെരുവുനായ ശല്യം റോഡുകളുടെ വശങ്ങളിൽ നിൽക്കുന്ന കാടുകൾ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, സ്കൂൾ, അംഗനവാടി വിദ്യാർത്ഥികൾക്ക് മുട്ട കോഴി നൽകുന്നത്, റോഡ് നവീകരണം തുടങ്ങിയ വിഷയങ്ങൾ ബാലപഞ്ചായത്തിൽ ചർച്ച ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി,ആറാം വാർഡ് അംഗം വൈശാഖ് പി, RSGA കോർഡിനേറ്റർ ലക്ഷ്മി എന്നിവർ ചേർന്ന് ബാല പഞ്ചായത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‌സി സമരം : ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ച നടത്തണം – രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെ നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ...

മാലദ്വീപിൽ ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞ മലയാളി അദ്ധ്യാപികയെ വിദ്യാർത്ഥി മർദിച്ചു

ചെങ്ങന്നൂർ : മാലദ്വീപിൽ ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞ മലയാളി അദ്ധ്യാപികയെ വിദ്യാർത്ഥി മർദിച്ചു .മർദ്ദനമേറ്റ അദ്ധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്ക് (35) മൂക്കിന്...
- Advertisment -

Most Popular

- Advertisement -