Wednesday, June 10, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiകെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍...

കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവം; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്നാര്‍ : വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കോതമംഗലം സ്വദേശി രാജേഷിനെയാണ് സസ്‌പെന്‍ഡുചെയ്തത്.

ചൊവ്വാഴ്ചയാണ് ബസിന്റെ മുകള്‍നിലയില്‍ മുന്‍വശത്തെ ചില്ലുപൊട്ടിയത്. ഗാരേജിലേക്ക് കയറ്റുന്നതിനിടയില്‍ മേല്‍ക്കൂരയില്‍ തട്ടിയതാണ് കാരണം. ഡ്രൈവറുടെ അശ്രദ്ധയാണ് ഇതിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ചില്ല് പൊട്ടിയതിനെത്തുടര്‍ന്ന് ബുധനാഴ്ച സര്‍വീസ് മുടങ്ങി. അറ്റകുറ്റപ്പണി തീര്‍ത്ത് വ്യാഴാഴ്ച പുനരാരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്  ജീവപര്യന്തവും 3,85,000 രൂപ പിഴയും

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് കോടതി. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ...

വീടുകളുടെ പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഭവന സമുന്നതി (2025-26) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വാസയോഗ്യമല്ലാതെയും അടച്ചുറപ്പില്ലാതെയുമുള്ള ഭവനങ്ങളിൽ താമസിക്കുന്ന സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന നാലു ലക്ഷം...
- Advertisment -

Most Popular

- Advertisement -