Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിയ്ക്ക് നിരന്തരലൈംഗിക...

പെൺകുട്ടിയ്ക്ക് നിരന്തരലൈംഗിക പീഡനം : പ്രതിക്ക് 73 വർഷം കഠിനതടവും  പിഴയും

പത്തനംതിട്ട : മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരലൈംഗിക പീഡനത്തിന് പെൺകുട്ടിയെ വിധേയയാക്കിയ പ്രതിക്ക് 73 വർഷം കഠിനതടവും   മൂന്നര ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു.

പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കുറിയന്നൂർ ചുവട്ടുപാറ മുളക്കലോലിൽ വീട്ടിൽ സാജു എം ജോയിയെ(39) ആണ് ശിക്ഷിച്ചത്. റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.  പിഴ അടച്ചില്ലെങ്കിൽ  14 മാസം കൂടി അധിക തടവ് അനുഭവിക്കണം, പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.

2019  ജനുവരി ഒന്നുമുതലാണ് പീഡനം തുടങ്ങിയത്. 2023 മാർച്ച്‌ 17 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയുടെ വീട്ടിൽ വച്ചും മറ്റും പ്രതി ബലാൽസംഗം ചെയ്തു. 12 വയസാകും മുമ്പായിരുന്നു ആദ്യം പീഡിപ്പിച്ചത്. നാലാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുമ്പോഴും പീഡനം ആവർത്തിച്ചു.  2023 ഫെബ്രുവരി 6 ന് വൈകിട്ട് വീട്ടിൽ അതിക്രമിച്ചകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കവിളിൽ അടിക്കുകയും ചെയ്തു.

പോലീസ് ഇൻസ്‌പെക്ടർ പി എസ് വിനോദ് ആണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതും  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്‌തരിച്ചു. പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ  റോഷൻ തോമസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം : പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും. തലശേരി ജില്ലാ കോടതിയാണ്...

വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതി രാജ്യത്തിന് തന്നെ മാതൃക: ജസ്റ്റിസ് കെ. സുകുമാരൻ

ആലപ്പുഴ: ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന പദ്ധതിയാണ് വേമ്പനാട് കായൽ പുനരുജ്ജീവനമെന്ന് ജസ്റ്റിസ് കെ സുകുമാരൻ. ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി വേമ്പനാട് പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ സമർപ്പിക്കുന്നതിനും  നടപ്പിലാക്കുന്നതിനുമായി ഹോട്ടൽ റോയൽ...
- Advertisment -

Most Popular

- Advertisement -