Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവീയ മഹാവിഷ്ണു...

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃത ഭോജനം പദ്ധതി ഉത്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന് മുന്നോടിയായി അമൃത ഭോജനം പദ്ധതി സംസ്ഥാനകൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്‌തു . സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികൾകൃഷി ചെയ്താൽ ആശുപത്രികളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നും അദ്ദഹം പറഞ്ഞു.മന്ത്രി ക്ഷേത്രത്തിൽ ജൈവ പച്ചക്കറി കൃഷി നടുകയും ചെയ്തു. സത്രത്തിനു വേണ്ടി വീടുകൾ തോറും കൃഷി ചെയ്യുന്നതിന് തൈകൾ ക്ഷേത്രത്തിൽ വെച്ച് വീട്ടമ്മമാർക്കും വിതരണം ചെയ്തു.സത്രം ലോഗോ പ്രകാശനം അഡ്വ. ജോബ് മൈക്കിൾ എം എൽ എ നിർവഹിച്ചു. സത്ര സമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ രാജു, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ അനീന സൂസൻ സക്കറിയ, അഗ്രികൾച്ചർ റസിയ എ സലാം, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഉണ്ണികൃഷ്ണൻ നായർ എം വി, വാർഡ് മെമ്പർ ദീപാ ഉണ്ണികൃഷ്ണൻ, സബ് ഗ്രൂപ്പ്‌ ഓഫീസർ അരുൺ കുമാർ, സത്ര സമിതി കൺവീനർ വിനോദ് ജി. നായർ , സുജിത് സുന്ദർ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ കൊട്ടിക്കലാശം കളറാക്കി മുന്നണികൾ: പ്രതീക്ഷയുടെ തേരിൽ മൂന്ന് മുന്നണികളും: ഇനി ഒരു നാൾ നിശബ്ദ പ്രചരണം

പത്തനംതിട്ട:  ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ കൊട്ടിക്കലാശവും സ്ഥാനാർത്ഥികളും പ്രവർത്തകരും ചേർന്ന് ആവേശം വാനോളമുയർത്തി. മൂന്ന് മണിയോടെ പ്രഥാന കൊട്ടിക്കലാശത്തിനായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പത്തനംതിട്ട അബാൻ...

Kerala Lotteries Results 08-02-2025 Karunya KR-692

1st Prize Rs.80,00,000/- KK 876484 (KOZHIKKODE) Consolation Prize Rs.8,000/- KA 876484 KB 876484 KC 876484 KD 876484 KE 876484 KF 876484 KG 876484 KH 876484 KJ 876484...
- Advertisment -

Most Popular

- Advertisement -