Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNew Delhiമണിപ്പൂരിലെ രാഷ്‌ട്രപതിഭരണം...

മണിപ്പൂരിലെ രാഷ്‌ട്രപതിഭരണം : ലോക്സഭയിൽ പ്രമേയം പാസ്സാക്കി

ന്യൂഡൽഹി : മണിപ്പൂരില്‍ രാഷ്‌ട്രപതിഭരണത്തിനുള്ള അംഗീകാരം തേടിയുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ നാല് മാസമായി മണിപ്പൂരിൽ ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും പ്രശ്ന പരിഹാരത്തിനായി മെയ്‌തെയ്,കുക്കി സമുദായങ്ങളുമായി ചർച്ചകൾ നടക്കുക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പറഞ്ഞു.

ബുധനാഴ്ചയിലെ കാര്യപരിപാടിയില്‍ പതിന്നാലാമതായി ഉള്‍പ്പെടുത്തിയ ഇനമായിരുന്നു മണിപ്പൂർ പ്രമേയം. നേരം വൈകി പ്രമേയം അവതരിപ്പിച്ചതിൽ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ,...

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി മേയ് 18ന് കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി  ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുന്നു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു...
- Advertisment -

Most Popular

- Advertisement -