Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരി ജനറൽ...

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

കോട്ടയം : ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ് ആധുനികരീതിയിൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.

നാലു നിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തീയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സർജിക്കൽ വിഭാഗം, മെഡിക്കൽ വിഭാഗം, ഇ.എൻ. ടി. വിഭാഗം, ത്വക് രോഗ വിഭാഗം എന്നിവ സജ്ജമാക്കും.നഴ്‌സുമാർക്കായി ഡ്യൂട്ടി മുറികൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള മുറികൾ, വയോജന ശിശു സൗഹൃദ മുറികൾ എന്നിവയുമൊരുക്കും. പൊലീസ് എയ്ഡ് പോസ്റ്റും സി.ടി സ്‌കാൻ, ഫാർമസി, റേഡിയോളജി വിഭാഗങ്ങളുമുണ്ടാകും. സർജിക്കൽ വാർഡുകൾ, വിശ്രമ മുറികൾ, പാൻട്രി, ഐസൊലേഷൻ മുറി, പ്ലാസ്മ സ്റ്റോർ മുറി, കൗൺസിലിംഗ് മുറി, ലിഫ്റ്റ് എന്നീ സംവിധാനങ്ങളും ഒരുക്കും.25 കോടി രൂപയിലധികം സാങ്കേതിക സംവിധാനങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തും.

ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ജനങ്ങൾക്ക് നൽകാൻ ഈ നിർമാണ പ്രവർത്തങ്ങൾ സഹായിക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈക്കോയിൽ അരിക്കും പഞ്ചസാരക്കും വില കൂട്ടി

തിരുവനന്തപുരം : സപ്ലൈക്കോയിൽ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ അരിക്കും പഞ്ചസാരക്കും തുവരപരിപ്പിനും വില കൂട്ടി.കുറുവ അരിയുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി....

നവജാത ശിശുക്കളുടെ കൊലപാതകം : അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു

തൃശ്ശൂർ : രണ്ട് നവജാത ശിശുക്കളെ അമ്മയായ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ അസ്ഥിക്കഷണങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിയായ അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ കിട്ടിയത്. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ...
- Advertisment -

Most Popular

- Advertisement -