Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsജീവിതം ലഹരിയാക്കി...

ജീവിതം ലഹരിയാക്കി ആസ്വദിക്കണം : പ്രെഫ. പി. ജെ കുര്യൻ

തിരുവല്ല : ജീവിതം ലഹരിയാക്കി ആസ്വദിക്കണമെന്നും അതിനായി കായിക മേഖല സജീവമാക്കണമെന്നും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രെഫ. പി.ജെ കുര്യൻ. വൈ.എം.സി.എ സബ് – റീജണിൻ്റെ നേതൃത്വത്തിൽ നടന്ന ലോക ആരോഗ്യദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായിക സംസ്കാരം വളർത്തി ലഹരിയ്ക്കെതിരെ പോരാടാൻ സന്നദ്ധ സംഘടനകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഡി.വൈ.എസ്.പി അഷാദ് എസ്, പുഷ്പഗിരി സി.ഇ. ഒ ഫാ. ബിജു വർഗീസ് പയ്യംമ്പള്ളിൽ, മുൻ ആർ.ഡി.ഒ പി.ഡി. ജോർജ്, ഡോ. പി.ജി ഗോകുലൻ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻ ചെയർമാൻന്മാരായ ജോ ഇലഞ്ഞിമൂട്ടിൻ, അഡ്വ. എം.ബി നൈനാൻ,  സ്പോർട്സ് ആൻ്റ് ഗെയിംസ് കമ്മിറ്റി കൺവീനർ കുര്യൻ ചെറിയാൻ, മുനിസിപ്പൽ കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ്, ഈപ്പൻ കുര്യൻ, സബ് – റീജൺ വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഭാരവാഹികളായ റോയി വർഗീസ്, റെജി പോൾ എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണ ഫുട്ബോൾ സൗഹൃദ പ്രദർശന മത്സരം സംഘടിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂടൽ വാഹനാപകടം: കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണെന്ന്  മോട്ടർ വാഹന വകുപ്പിന്റെ നിഗമനം

കോന്നി : കൂടൽ മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ  മല്ലശേരി സ്വദേശികളായ 4 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ  കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നും കാറിലെ എയർബാഗ് പ്രവർത്തിച്ചില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ...

വി ഡി സതീശൻ മുഖ്യമന്ത്രി

ന്യൂഡൽഹി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിൽ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 11 ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും...
- Advertisment -

Most Popular

- Advertisement -