Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduചരിത്രപണ്ഡിതൻ എംജിഎസ്...

ചരിത്രപണ്ഡിതൻ എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട് : പ്രമുഖചരിത്രപണ്ഡിതൻ എംജിഎസ് നാരായണൻ അന്തരിച്ചു .ഇന്ന് രാവിലെ കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നൽകിയ പ്രതിഭയായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മുൻ അധ്യക്ഷൻ ആയിരുന്നു. 1992-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു ചരിത്ര വിഭാഗം തലവനായി വിരമിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. സംസ്‌കാരം നാലുമണിക്ക് മാവൂര്‍ റോഡ് സ്മൃതിപഥത്തില്‍ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം : അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലായി 43 എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത...

വാർഡ് പുനർനിർണയം : കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാ...
- Advertisment -

Most Popular

- Advertisement -