Sunday, April 27, 2025
No menu items!

subscribe-youtube-channel

HomeNews140 കോടി...

140 കോടി രൂപയുടെ ലോകബാങ്ക് സഹായം സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി

തിരുവനന്തപുരം : 140 കോടി രൂപയുടെ ലോകബാങ്ക് സഹായം സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി.കേര പദ്ധതിക്ക് ലഭിച്ച പണമാണ് സംസ്ഥാന സർക്കാർ വകമാറ്റിയത്.സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. ഇത് സംബന്ധിച്ച് പരിശോധനയ്ക്ക് ലോക ബാങ്ക് സംഘം കേരളത്തിലേക്ക് എത്തും.

ലോകബാങ്ക് സഹായത്തിലെ ആദ്യ ഗഡുവായ 139.66 കോടി കേന്ദ്രം കൈമാറിയത് മാര്‍ച്ച് 17നാണ്. ഒരാഴ്ചയ്ക്കുള്ളിൽ കൈമാറണമെന്നാണ് കരാര്‍ വ്യവസ്ഥയെങ്കിലും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടില്ല. 2,366 കോടി രൂപയാണ് കേര പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 1,656 കോടി ലോകബാങ്ക് സഹായവും 710 കോടി സംസ്ഥാന വിഹിതവുമാണ്.ഇതിലെ ആദ്യ​ ഗഡുവായിരുന്നു 140 കോടി.അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു

കോഴിക്കോട് : കോഴിക്കോട് മുക്കത്ത്‌ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസിന്റെ ടയറിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ 7.45ഓടെ മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം...

പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്

കാസർഗോഡ് : പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്.പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും(23) കൃപേഷിനെയും(19) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതിയാണ് ഇന്നു വിധി പറയുക.സി.പി.എം. നേതാക്കൾ ഉൾപ്പെടെ...
- Advertisment -

Most Popular

- Advertisement -