Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ നേത്ര...

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണ്ണയവും

തിരുവല്ല : മേപ്രാൽ 770-ാം നമ്പർ എസ് എൻ ഡി പി  ശാഖയുടെയും തിരുവല്ല മെഡി വിഷൻ ലാബിന്റെയും കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും, തിമിരരോഗ നിർണ്ണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിർണ്ണയവും  സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ക്യാമ്പ് പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.

ശാഖാ വൈ. പ്രസിഡന്റ് അനിൽ കുമാർ, വാർഡ് മെമ്പർമാരായ ജയ എബ്രഹാം, ഷൈജു എം സി. ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് വെട്ടിക്കൽ , മുൻ ശാഖാ പ്രസിഡന്റ് പി.കെ ചെല്ലപ്പൻ, വനിത സംഘം സെക്രട്ടി സുലോചന രാജാജിഎന്നിവർ പ്രസംഗിച്ചു.

മെഡി വിഷൻ ലാബ് ഏരിയ മാനേജർ മനു,കല്ലട ഐ കെയർ ഹോസ്പ്പിറ്റൽ ക്യാമ്പ് കോഡിനേറ്റർ സജിൻ എന്നിവർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു, പ്രദേശത്തെ നിരവധി ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണക്റ്റ്  ടു വര്‍ക്ക്  പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട :  യുവതി -യുവാക്കളില്‍ നൈപുണ്യ പരിശീലനം  നടത്തുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്റ്റ്  ടു വര്‍ക്ക്  പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു.eemployment.kerala.gov.in  പോര്‍ട്ടല്‍ മുഖേനെ...

വെട്ടിക്കോട്ട് ക്ഷേത്രോത്സവം: മാവേലിക്കര താലൂക്കിന് പ്രാദേശിക അവധി

ആലപ്പുഴ : വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ  ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28 ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ...
- Advertisment -

Most Popular

- Advertisement -