Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകുഴുവേലിപ്പുറത്ത് നാളുകളായി പൊട്ടിയിരുന്ന...

കുഴുവേലിപ്പുറത്ത് നാളുകളായി പൊട്ടിയിരുന്ന പൈപ്പിന്റെ ചോർച്ച പരിഹരിച്ചു

തിരുവല്ല: സ്വാമിപാലം -കുഴുവേലിപ്പുറം റോഡിൽ  കൈതാരത്തു പടിക്കൽ നാളുകളായി പൊട്ടിയിരുന്ന പൈപ്പിന്റെ ചോർച്ച പരിഹരിച്ചു. ഇന്ന് രാവിലെ  വാട്ടർ അതോറിറ്റി ജീവനക്കാർ  എത്തി കുഴിയെടുത്ത്  പൈപ്പിലെ ചോർച്ച പരിഹരിച്ചത്.  പൊട്ടിയ ഭാഗം മാറ്റി പുതിയത് സ്ഥാപിച്ചു.

പെരിങ്ങര പഞ്ചായത്തിലെ എട്ടാം വാർഡിലെ കൈതാരത്തു പടിയിൽ  വർഷങ്ങളായി പൈപ്പ് പൊട്ടിയ നിലയിൽ ആയിരുന്നു. രാത്രിയിലും പകലും റോഡിന്റെ വശത്ത് വെള്ളം കെട്ടി കിടക്കുന്നത് പതിവായിരുന്നു. പൈപ്പിന്റെ പ്രധാന കുഴൽ തുറക്കുന്നതോടെ റോഡിന്റെ വശത്ത് വെളളക്കെട്ടാകും. ഇത് നാട്ടുകാർ നിരന്തരം പരാതിപെട്ടിട്ടും നടപടി ഉണ്ടായിരുന്നില്ല.

ഈ റോഡിൽ ജല ജീവൻ മിഷന്റെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന് കുഴി എടുത്ത് മൂടിയ ഭാഗം  കോൺക്രീറ്റ് ചെയ്തപ്പോൾ ഇവിടം  ഒഴിവാക്കി ചെയ്തതായി നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധം ; ആറുപേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ അനുയായികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.ആക്രമത്തിൽ ആറുപേർ കൊല്ലപ്പെട്ടു.നാല് പാരാമിലിട്ടറി ജവാന്മാരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. നിരവധി...

കോഴിക്കോട് എട്ടാം ക്ലാസുകാരന് വിദ്യാർഥികളുടെ ക്രൂരമർദനം : കർണപുടം തകർന്നു

കോഴിക്കോട് : കോഴിക്കോട് പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് മറ്റൊരു സ്കൂളിലെ വിദ്യാർഥികളുടെ ക്രൂരമർദനം. ചിങ്ങപുരം സികെജിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്.രണ്ടാഴ്ച മുമ്പാണ് സംഭവം. വിദ്യാർഥി ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണം....
- Advertisment -

Most Popular

- Advertisement -