Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്രാർത്ഥനായോഗം വാർഷിക...

പ്രാർത്ഥനായോഗം വാർഷിക സമ്മേളനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥനായോഗത്തിന്റെ അഖില മലങ്കര വാർഷിക സമ്മേളനം നാളെ നടക്കും. സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ 9 മണിക്കാണ് സമ്മേളനം. സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രാർത്ഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷത വഹിക്കും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ഡോ. വർഗീസ് വർഗീസ് ക്ലാസ് എടുക്കും.

ആദ്യമായാണ് പ്രാർത്ഥനായോഗത്തിന്റെ അഖില മലങ്കര വാർഷിക സമ്മേളനത്തിന് ഇടുക്കി ഭദ്രാസനം ആതിഥ്യമരുളുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള മലങ്കരസഭയുടെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നുമായി 1500ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് ഫാ.ബിജു മാത്യു പ്രക്കാനം, ജനറൽ സെക്രട്ടറി ഫാ. മത്തായി കുന്നിൽ , ട്രഷറർ പി എസ് ജോർജ് എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി. ചാടിയ രണ്ടു കുരങ്ങുകൾ മൃഗശാലയുടെ പരിസരത്തെ മരങ്ങളില്‍ തന്നെയുണ്ട്. മൂന്ന് പെണ്‍ കുരങ്ങുകളാണ് ചാടിപ്പോയത്. രാവിലെ തീറ്റ നൽകാനെത്തിയപ്പോഴാണ്...

സംസ്ഥാന പദവി : ലഡാക്കിൽ ബിജെപി ഓഫീസ് കത്തിച്ച് പ്രക്ഷോഭകാരികൾ

ന്യൂഡൽഹി : സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി.ലേ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് തീയിടുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്തു.പരിസ്ഥിതി പ്രവർത്തകനായ സോനം...
- Advertisment -

Most Popular

- Advertisement -