Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiടൂറിസ്റ്റ് ബസ്...

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം :  28 പേർക്ക് പരിക്കേറ്റു

കൊച്ചി : ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. എറണാകുളത്ത് ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 3 മണിയോടെ  ആയിരുന്നു അപകടം. 28 പേർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളവർ.കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പതിവാണ്.  ലോറി തിരിക്കാൻ വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഭൂരിഭാഗം ആളുകളുടെയും തലയ്ക്കാണ് പരിക്ക്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണെമെന്ന് പ്രാഥമിക നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്‍സസ് : ഭവന പട്ടികപ്പെടുത്തല്‍ ഇന്ന് ആരംഭിക്കും

പത്തനംതിട്ട : സെന്‍സസ് പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും.സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യം ജൂണ്‍ 30 ന് അവസാനിച്ചിരുന്നു. രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27...

സിനിമ സംഘടനകളുടെ പണിമുടക്ക് 22 ന് : തിയേറ്ററുകള്‍ അടച്ചിടും

കൊച്ചി : സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന്...
- Advertisment -

Most Popular

- Advertisement -