Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiടെസ്റ്റ് ക്രിക്കറ്റിൽ...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരാട് കോലി വിരമിച്ചു

ന്യൂഡൽഹി : സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് ടെസ്റ്റ് കരിയറിനോട് വിട പറയുന്നതായി കോലി പ്രഖ്യാപിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാൽ ഉചിതമായ സമയത്താണെന്നും കുറിപ്പിൽ പറയുന്നു.

രോഹിത് ശർമയ്‌ക്കു പിന്നാലെ കോലിയും വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹത്തെ തുടർന്ന് ബിസിസിഐ സമ്മര്‍ദം ചെലുത്തിയെങ്കിലും കോലി തീരുമാനം മാറ്റിയില്ല. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. ഇതിൽ 30 സെഞ്ചറികളും 31 അർധസെഞ്ചറികളും ഉൾപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി ബസ് വൈദ്യൂതി തൂണിലേക്ക് ഇടിച്ചു കയറി അപകടം: മൂന്നു യാത്രക്കാർക്ക്  പരിക്കേറ്റു

പത്തനംതിട്ട: കെ എസ് ആർ ടി സി ബസ് വൈദ്യൂതി തൂണിലേക്ക് ഇടിച്ചു കയറി അപകടം. മൂന്നു യാത്രക്കാർക്ക്  പരിക്കേറ്റു . ഇന്ന് പകൽ 11.45 ആയിരുന്നു അപകടം ഉണ്ടായത്. പത്തനംതിട്ടയിലെ ഡിപ്പോയിലെ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിലെ  ഒമ്പതു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -