Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകരിപ്പൂരിൽ വൻ...

കരിപ്പൂരിൽ വൻ ലഹരിവേട്ട : 35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും പിടിച്ചു ; 3 യുവതികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട.35 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും പിടിച്ചു.മൂന്നു സ്ത്രീകള്‍ കസ്റ്റഡിയിലായി . 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്‌ലൻഡ് നിർമിതമായ 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരിയുമാണ് പിടികൂടിയത്. ഇന്നലെ രാത്രി തായ്ലന്‍ഡില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തില്‍ കരിപ്പൂരിൽ ഇറങ്ങിയവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

സംഭവത്തിൽ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ, കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍  എന്നിവരെ എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടി.രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്റ്റേഡിയം നിർമിക്കുന്നതിൻ്റെ  പൈലിങ് ജോലികൾ അടുത്ത ദിവസം ആരംഭിക്കും

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുന്നതിൻ്റെ ഭാഗമായുള്ള പൈലിങ് ജോലികൾ അടുത്ത ദിവസം ആരംഭിക്കും. ഭാരപരിശോധനയ്ക്ക് ശേഷമാണ് പൈലിങ് ജോലികൾ നടക്കുക. സ്‌റ്റേഡിയത്തെ ചുറ്റി ഒഴുകുന്ന തോടിന് സംരക്ഷണ ഭിത്തി...

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹർജി നൽകി. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷയാണ് തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്....
- Advertisment -

Most Popular

- Advertisement -