Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsആധാർ :...

ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം : ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും.

കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ ഈടാക്കും.

പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/കോളേജ് അഡ്മിഷൻ, എൻട്രൻസ് / മത്സര പരീക്ഷകൾ, ഡിജിലോക്കർ, ആപാർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നു. തക്ക സമയത്ത് നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തിയാൽ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകൾ എന്നിവക്ക് രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. പല വകുപ്പുകളും ആധാറിൽ കൊടുത്തിരിക്കുന്ന മൊബൈലിൽ / ഇ-മെയിലിൽ ഒടിപി അയച്ച് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

5 വയസുവരെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും – സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 / 0471-2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442, uidhelpdesk@kerala.gov.in.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു

ചെന്നൈ : രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലം.രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള...

തമിഴ്‌നാട്ടിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി : തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്.തമിഴ്നാട്ടില്‍ ഇന്ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ആദ്യ ഘട്ടം ഇന്നും രണ്ടാം ഘട്ടം ഏപ്രില്‍ 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി...
- Advertisment -

Most Popular

- Advertisement -