Monday, August 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഒളിച്ച്...

ആലപ്പുഴയിൽ ഒളിച്ച് താമസിക്കാനെത്തിയ ഗുണ്ടാസംഘത്തെ പോലീസ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഒളിച്ച് താമസിക്കാനെത്തിയ ഗുണ്ടാസംഘത്തെ  പോലീസ് പിടികൂടി. ഇന്നലെ  രാവിലെ 11മണിയോടെയാണ്  സൗത്ത് പോലീസ് സ്റ്റേഷൻ ഐ എസ് എച്ച്ഒ കെ ശ്രീജിത്തിന്റെ നേത്യത്വത്തിലുള്ള സംഘം  നഗരത്തിൽ നിന്നും ഗുണ്ടാസംഘത്തെ പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.

തിരുവനന്തപുരം നെയ്യാറ്റിൻകര കാർത്തിക നിവാസിൽ കാർത്തിക്, തിരുവനന്തപുരം കാട്ടാക്കട ഇർഫാൻ മൻസിൽ അൽ അമീൻ , തിരുവനന്തപുരം ഇളവട്ടത്ത് നന്ദിയോട് പഞ്ചായത്ത് 13-ാം വാർഡിൽ എം.കെ.പി ഹൗസിൽ ഷിമ്മിസ് ഖാൻ , തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്ത് 4-ാം വാർഡിൽ എം.എ മൻസിലിൽ അൻസിൽ, തിരുവനന്തപുരം പേയാട് വിളപ്പിൽ ഷെരീഫ് മൻസിലിൽ ഷംനാദ് , തിരുവനന്തപുരം പേയാട് വിളപ്പിൽ അംബിക മൻസിലിൽ അർഷാദ് , തിരുവനന്തപുരം കുറുമ്പ യിൽ കൊച്ചുകടയിൽ വീട്ടിൽ ആസിഫ്, തിരുവനന്തപുരം പേയാട് വിളപ്പിൽ തൊണ്ട് വിള വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിൽ കാർത്തിക്ക്, അർഷാദ്, ആസിഫ് എന്നിവർ കഴിഞ്ഞദിവസം തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കവർച്ച നടത്തിയ ശേഷം അവിടെ നിന്നും മുങ്ങുകയായിരുന്നു. അതിന് കഴക്കൂട്ടം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതികൾ ആലപ്പുഴ നഗരത്തിൽ രാവിലെ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് പോലീസ് വളഞ്ഞതും റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയതും. സൗത്ത് പോലീസിൻറെ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ തിരുവനന്തപുരം ജില്ലാ പോലീസിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 2024  അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട്  സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി. ക്ഷേത്രം...

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ പുതിയ തട്ടിപ്പുമായി ഓൺലൈൻ സംഘങ്ങൾ

തിരുവല്ല: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ് രീതിയുമായി ഓൺലൈൻ സംഘങ്ങൾ. വ്യാജ ചെലാൻ സൃഷ്ടിച്ച് വാഹന ഉടമകളിൽ നിന്ന് പിഴത്തുകയെന്ന പേരിൽ പണം തട്ടുന്നതാണ് പുതിയ രീതി. ഇ -...
- Advertisment -

Most Popular

- Advertisement -