Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsപ്രളയ സാധ്യത...

പ്രളയ സാധ്യത : നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : പ്രളയ സാധ്യത മുന്നറിയിപ്പ് ഉള്ളതിനാൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നതിനാൽ ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ,  പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും,  കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ,  തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കേണ്ടതുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദി ഫോണിൽ സംസാരിച്ചു

ന്യൂഡൽഹി : ഫ്‌ലൈദുബായ് വിമാനത്തിലെ കോ-പൈലറ്റിന്റെ ആക്രമണത്തെ അതിജീവിച്ച് പോരാടിയ പൈലറ്റ് സ്മിത്ത് മച്ഛാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നിരവധി പേരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്റെ ധീരതയെ മോദി പ്രശംസിച്ചു.മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല,...

ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം : ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യവുമായിരുന്ന റെജി ലൂക്കോസിനെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക്...
- Advertisment -

Most Popular

- Advertisement -