Tuesday, June 16, 2026
No menu items!

subscribe-youtube-channel

HomeNewsഅതിശക്തമായ മഴയ്‌ക്ക്...

അതിശക്തമായ മഴയ്‌ക്ക് സാധ്യത : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു .ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ രണ്ട് ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് .

പത്തനംതിട്ട ,ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു .ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം മുറിച്ചു നീക്കി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴഞ്ചേരി പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചെടുത്തു

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫിലെ സാലി ഫിലിപ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിൽ നിന്നാണ് യുഡി എഫ് ഭരണം തിരിച്ചു പിടിച്ചത്. ഇന്ന് 11 മണിയോടെ നടന്ന പ്രസിഡൻ്റ്...

തെരഞ്ഞെടുപ്പിനായി പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല : നിർമ്മാണ മേഖലയിൽ പ്രതിസന്ധി

കോട്ടയം : വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ മടങ്ങി എത്തിയില്ല. ഇതോടെ തൊഴിലാളി ക്ഷാമത്താൽ വലഞ്ഞ് സംസ്ഥാനം. നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍,...
- Advertisment -

Most Popular

- Advertisement -