Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനെയിം സ്ലിപ്പിൽ...

നെയിം സ്ലിപ്പിൽ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

തിരുവനന്തപുരം : ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്. പ്രിയങ്കരരായ സിനിമാ താരങ്ങളുടേയും സ്പോർട്സ് താരങ്ങളുടേയും കാരിക്കേച്ചറിൽ കുട്ടികൾക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളിലൂടെ വീടുകളിലേക്ക് എഎംആർ സാക്ഷരത എത്തിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആലപ്പുഴ ജില്ലയിൽ എഎംആർ അവബോധ നെയിം സ്ലിപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികൾക്ക് പ്രിയങ്കരമായ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടെ ഉൾക്കൊള്ളിച്ചാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയത്. ഇതിന്റെ വിജയത്തെ തുടർന്നാണ് ലഹരിക്കെതിരായി അവബോധത്തിനായും നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന...

അഴീക്കൽ ഹാർബറിൽ ഫിഷറീസ് വകുപ്പ് പരിശോധന: ചെറിയ അയല പിടികൂടി നശിപ്പിച്ചു

ആലപ്പുഴ: കായംകുളം അഴീക്കൽ ഹാർബറിൽ ഫിഷറീസ് വകുപ്പ് പാട്രോളിങ്ങിൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം ലീഗൽ സൈസിൽ (14 സെ.മീ)...
- Advertisment -

Most Popular

- Advertisement -