Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകേരളതീരത്ത് ചരക്കുകപ്പലിന്...

കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു

കോഴിക്കോട് : കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് ബേപ്പൂരില്‍ നിന്ന് 145 കിലോമീറ്ററോളം അകലെ വച്ച് തീപിടിച്ചത് .കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായി .

രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്.22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു.18 പേരെ രക്ഷപ്പെടുത്തി.ഒരാൾക്ക് ഗുരുതര പരുക്കുണ്ട്. സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് അപക‍ടമുണ്ടായ കപ്പൽ.നിലവിൽ കപ്പൽ മുങ്ങിയിട്ടില്ല. തീപിടിക്കുന്ന അപകടകരമായ വസ്തുക്കൾ കപ്പലിലുണ്ടെന്നാണു വിവരം. രക്ഷാദൗത്യത്തിന് കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളും രംഗത്തുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നിയിലെ സ്ഫോടനം : പരുക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം

റാന്നി : റാന്നി ഹെഡ്പോസ്റ്റാഫീസിന് സമീപത്തെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ശക്തമായ സ്ഫോടനം നടന്ന സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുടെ പരിശോധന ഇന്ന് ഉച്ചയോടെ പൂർത്തിയായി. സ്ഫോടനത്തിൽ കെട്ടിടത്തിൻ്റെ വാതിൽ തെറിച്ച് പോവുകയും ജനാലകൾക്ക് നാശനഷ്ടം...

ഇറാന് ആണവായുധം കൈവശം വയ്‌ക്കാനാകില്ല ; എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണം : ട്രംപ്

വാഷിംഗ്‌ടൺ : ഇറാന് ആണവായുധം കൈവശം വയ്‌ക്കാനാകില്ലെന്നും എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.താൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നുവെന്നും...
- Advertisment -

Most Popular

- Advertisement -