Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസെൽഫിയെടുക്കുന്നതിനിടെ കനാലിൽ...

സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഐഫോൺ ഫയർഫോഴ്‌സ് മുങ്ങിയെടുത്ത് ഉടമക്ക് നൽകി

തൃശൂർ: സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഉടമക്ക് നൽകി ഫയർഫോഴ്‌സ്. ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ പുതിയ മൊബൈൽ ഫോണാണ് അബദ്ധത്തിൽ ഇറിഗേഷൻ കനാലിൽ വീണത്.

മനക്കൊടി പുള്ള് ടൂറിസം പ്രദേശത്ത് വച്ചായിരുന്നു സംഭവം.  25000 രൂപ വില വരുന്ന ഐഫോൺ ശനിയാഴ്‌ച്ചയാണ് കൃഷ്ണ വാങ്ങിയത്. ഇതിന്റെ പിറ്റേദിവസമാണ് ഫോൺ കനാലിൽ വീണത്.

തുടർന്ന് തൃശൂർ ഡിവിഷനിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഓക്സിജൻ സിലണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഐഫോൺ കണ്ടെത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എ എസ് അനിൽജിത്ത്, പി കെ പ്രജീഷ്, ഷാജൻ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സാലമ്മ തോമസ് മെമ്മോറിയൽ  മെറിറ്റ് അവാർഡുകൾ ശ്രീവല്ലഭ് ശ്രീനിവാസനും ദേവദർശൻ അജയിനും ഫാദർ മാത്യു പുനക്കുന്നം സമ്മാനിച്ചു.യോഗത്തിൽ വിമൽകുമാർ, എ.ടി. ളാത്ത റ, അഡ്വ. പി....

ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ബസ് സർവീസ് ആരംഭിച്ചു

പന്തളം : ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്  പുതിയതായി  ബസ് സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം വഴി അടൂരിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ്...
- Advertisment -

Most Popular

- Advertisement -