Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപൊടിയാടിയില്‍ സ്വകാര്യ...

പൊടിയാടിയില്‍ സ്വകാര്യ ബസിൽ  നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്

തിരുവല്ല: പൊടിയാടിയില്‍ സ്വകാര്യ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്.ബുധനാഴ്ച രാവിലെ 8.45 മണിയോടെ  പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം.വിദ്യാർഥി വാതില്‍ പടിയില്‍ നിന്ന് വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്റ്റോപ്പില്‍ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതില്‍ പടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓട്ടോമാറ്റിക് ഡോർ ഉള്ള ബസിലേക്ക് കയറുന്നതിനിടെ വാതില്‍ അടയുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് വിദ്യാർഥി  വീണത്.

മാവേലിക്കര-തിരുവല്ല റൂട്ടില്‍ ഓടുന്ന രഘു മോൻ എന്ന ബസില്‍ നിന്നുമാണ് കുട്ടി തെറിച്ച്‌ വീണത്. സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയാൾ  കാവുംഭാഗം ജങ്ഷനില്‍ വച്ച്‌ തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു.

തങ്ങളുടെ ബസില്‍ നിന്നും ആരും താഴേക്ക് വീണില്ലെന്ന് ജീവനക്കാർ അദ്ദേഹത്തോട്  പറഞ്ഞു. തുടർന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മില്‍ തർക്കമായി. ബസിലെ  യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ട് പ്രശ്നം രമ്യതയിലാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആംബുലൻസ് നിയന്ത്രണം വിട്ട് വെയിറ്റ് ഷെഡിലേക്ക് ഇടിച്ചു കയറി: ഒരാൾക്ക് പരിക്കേറ്റു

കോട്ടയം: നിയന്ത്രണം നഷ്ടമായ ആംബുലൻസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അപകടം. ബസ് കാത്തുനിന്ന ഒരാൾക്ക് സാരമായ പരിക്കേറ്റു. പത്തനംതിട്ടയിൽ നിന്നും കോട്ടയത്തേക്ക് വന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. മണിമല പള്ളിപ്പടിക്ക് സമീപത്ത് വച്ച്...

പ്ലാസ്റ്റിക് കുപ്പി വിഷയം : നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞു വീണു

കോട്ടയം : പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞു വീണു.പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ്...
- Advertisment -

Most Popular

- Advertisement -