Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsതാറാവ് കർഷകനെ...

താറാവ് കർഷകനെ ആക്രമിച്ചു: മൂന്നു യുവാക്കൾ  അറസ്റ്റിൽ

തിരുവല്ല:  താറാവ് കർഷകനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, അയൽവാസിയായ പായ്ക്കണ്ടം,ചിറയിൽ പ്രസൂൺ (32), സുഹൃത്തുക്കളായ ചാത്തങ്കരി പച്ച, കോട്ടുചിറയിൽ സനൽ സാമുവൽ(35), കാരയ്ക്കൽ വടക്കുറ്റുശ്ശേരിൽ ശ്രീജിത്ത് (41) എന്നിവരെ തിരുവല്ല പോലീസ് അറസ്റ്റുചെയ്തു.

പ്രസൂണിന്റെ മൂന്ന് വളർത്തുനായകൾ രാജുവിൻ്റെ താറാവുകളെ പിടിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം 3 താറാവുകളെ കൂടി നായ്ക്കൾ പിടിച്ചതോടെ രാജു നായ്കളിൽ ഒന്നിനെ തല്ലി കൊന്നു. ഇതിൽ പ്രകോപിതരായി രാത്രിയോടെ പ്രസൂണും സുഹൃത്തുക്കളും രാജുവിൻ്റെ വീട്ടിൽ എത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ  പരിക്കേറ്റ രാജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 12-08-2024 Win Win W-782

1st Prize Rs.7,500,000/- (75 Lakhs) WL 389773 Consolation Prize Rs.8,000/- WA 389773 WB 389773 WC 389773 WD 389773 WE 389773 WF 389773 WG 389773 WH 389773 WJ 389773...

ക്രിമിനൽ കേസുകളിലെ പ്രതി ആത്മഹത്യ ചെയ്തു:  സുഹൃത്തുക്കൾ മദ്യലഹരിയിൽ അഴിഞ്ഞാടി:  6 പേർ അറസ്റ്റിൽ

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതി ആത്മഹത്യ  ചെയ്തതിനെതുടർന്ന് ഇയാളുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ റോഡിൽ അഴിഞ്ഞാടി. ഗതാഗതം തടഞ്ഞും വീടുകൾക്കുനേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളമറിഞ്ഞെത്തിയ പോലീസിനുനേരെ നേരെ...
- Advertisment -

Most Popular

- Advertisement -