Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsനോ ടു...

നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ അഞ്ചാം ഘട്ടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ഇന്ന് (ജൂൺ 26) “നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിന്റെ അഞ്ചാം ഘട്ടത്തിന് തിരുവനന്തപുരത്ത് തുടക്കമാകും.വൈകിട്ട് നാല് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികളും കലാപ്രകടനങ്ങളും നടക്കും. 2025 ജൂൺ 26 മുതൽ 2026 ജനുവരി 30 വരെ നീളുന്ന ഈ ക്യാമ്പയിനിൽ എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിനും ബോധവത്കരണം വിപുലീകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

കുടുംബങ്ങളെ ലഹരിമുക്തമാക്കുന്ന റസിഡന്റ്‌സ് അസോസിയേഷനുകളെ താലൂക്ക് തലത്തിൽ തിരഞ്ഞെടുക്കും.കോളേജ് വിദ്യാർഥികൾക്കായി ‘ആർട്ട്ഡിക്ഷൻ’ എന്ന പേര് നൽകിയ പരിപാടിയും ആരംഭിക്കും.മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പുനരധിവാസത്തിനായി ‘നേർവഴി’ പദ്ധതി പരിഷ്‌കരിക്കും. കോളേജുകളിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ‘കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്’ (CPG) എന്ന പുതിയ സംവിധാനവും ആരംഭിക്കും.കുട്ടികളിൽ ലഹരിവിരുദ്ധ ബോധം വളർത്താൻ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 10 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശേഷാൽ പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ 2265- നമ്പർ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിൽ വിശേഷാൽ പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് വി കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ...

കാശ്മീരിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഹ്ലി കുന്ത്വാര ഗ്രാമവാസികളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ...
- Advertisment -

Most Popular

- Advertisement -