Sunday, June 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂറിനിടെ...

ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ഭക്ഷണവുമായെത്തിയ പത്തുവയസ്സുകാരന്റെ പഠനചെലവുകൾ സൈന്യം ഏറ്റെടുക്കും

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താരവാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച പത്തു വയസ്സുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും. കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷനാണ് പഠനച്ചെലവ് ഏറ്റെടുക്കുന്നത് .

ശനിയാഴ്ച ഫിറോസ്പൂർ കന്റോൺമെന്റിൽ നടന്ന പ്രത്യേക ചടങ്ങിൽ വെസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ ഷാവൻ സിംഗിനെ ആദരിച്ചു. ഷാവന്റെ ധീരതയ്ക്കും ഉത്സാഹത്തിനുമുള്ള പ്രതിഫലമാണിതെന്ന് സൈന്യം പറഞ്ഞു.

പാക് സേനയുമായി വെടിവയ്പ് നടക്കുമ്പോഴും ഇന്ത്യൻ സൈനികർക്ക് ചായ, പാൽ, വെള്ളം, ഐസ്, ലസ്സി എന്നിവ വിതരണം ചെയ്യാൻ ഷാവൻ സ്വയമേവ മുന്നോട്ടുവരികയായിരുന്നു. വലുതാകുമ്പോൾ സൈനികനാകണമെന്നാണ് നാലാം ക്ലാസ് വിദ്യാർത്ഥിയായ ഷാവന്റെ ആഗ്രഹം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല : അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായി. രാവിലെയായിരുന്നു സംഭവം.കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരാരിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. വൃത്തിയാക്കുന്നതിനിടെ തോട്ടിൽ വെളളം ഉയരുകയും ഇയാൾ ഒഴുക്കിൽപെടുകയുമായിരുന്നു. റെയിൽവേയുടെ...

തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാർഥിനിക്ക് എച്ച്1 എൻ1

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ വിദ്യാർത്ഥിനിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
- Advertisment -

Most Popular

- Advertisement -