Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamആസിഡ് ആക്രമണം:...

ആസിഡ് ആക്രമണം: യുവാവ് മരിച്ചു

കോട്ടയം:ആസിഡ് ആക്രമണത്തെ തുടർന്ന് ചകിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത്(30) ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.ആക്രമണം നടത്തിയ സുമിത്തിന്റെ രണ്ടു സുഹൃത്തുക്കളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഏപ്രിൽ 13 നായിരുന്നു സംഭവം .

ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കളായ സാബു ദേവസ്യ,പ്രസീദ്. ജി എന്നിവർ ചേർന്ന് ഏപ്രിൽ 13 ന് സുമിത്തിനെ പൊന്തൻപുഴ വനത്തിനു സമീപം വിളിച്ചു കൊണ്ടുപോയി മദ്യം നൽകുകയും ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ശരീരത്തേക്ക് ഒഴിക്കുകയായിരുന്നു. സുമിത്തിന്റെ മുഖത്തിനും കഴുത്തിനും സാരമായി പരിക്കുപറ്റി. സാബു ദേവസ്യക്ക് സുമിത്തിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി സമ്മേളനം

തിരുവല്ല :സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ സമ്മേളനം പ്രൊഫ എ.ടി. ളാത്തറയുടെ അധ്യക്ഷതയിൽ നടന്നു .അന്തരിച്ച ബിഷപ്പ്. കെ.പി യോഹന്നാൻ, എം.സി. കട്ടപ്പന എന്നിവർക്ക് ചടങ്ങിൽ ആദരമർപ്പിച്ചു. ഡോ.ചേരാവള്ളി ശശി തൻ്റെ...

അമീബിക്ക് മസ്തിഷ്‌ക ജ്വരം : കെട്ടിക്കിടക്കുന്ന മലിന വെള്ളത്തിൽ കുളിക്കരുത്

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ   ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണം. മലിനമായ...
- Advertisment -

Most Popular

- Advertisement -