Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsബുധനാഴ്ചയോടെ കാലവര്‍ഷം...

ബുധനാഴ്ചയോടെ കാലവര്‍ഷം സജീവമാകാന്‍ സാധ്യത: നാളെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ചയോടെ  സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ്  സാധ്യതയിൽ പറയുന്നത്.  ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ വൻ കഞ്ചാവുവേട്ട : 14 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി  പിടിയിൽ

പത്തനംതിട്ട : ഡാൻസാഫ് ടീമും തിരുവല്ല പോലീസും ചേർന്ന് നടത്തിയ കഞ്ചാവു വേട്ടയിൽ ഒഡിഷ സ്വദേശി തിരുവല്ലയിൽ പിടിയിലായി. ഒഡിഷ സാമ്പൽപൂർ  ഗജപ്തി ജാലറസിങ്ങിന്റെ  മകൻ അജിത് ചിഞ്ചണി (27) ആണ് അറസ്റ്റിലായത്. ജില്ലാ...

Kerala Lotteries Results 21-02-2026 Karunya KR-743

1st Prize : ₹1,00,00,000/- KV 668293 (CHITTUR) Consolation Prize ₹5,000/- KN 668293 KO 668293 KP 668293 KR 668293 KS 668293 KT 668293 KU 668293 KW 668293 KX...
- Advertisment -

Most Popular

- Advertisement -