Monday, August 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജനറൽ...

ആലപ്പുഴ ജനറൽ ആശുപത്രി ബ്ലഡ് സെന്റർ ഉദ്ഘാടനം 

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ പുതിയ ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെയാണ് സെന്റർ ഒരുക്കിയിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു. 300 ബ്ലഡ് പാക്കറ്റ് വരെ ഒരേസമയം സൂക്ഷിക്കുവാനും പ്ലാസ്മ വേർതിരിച്ച് 10 വർഷം വരെ കേടുകൂടാതെ സൂക്ഷിക്കുവാനും സാധിക്കും. പൊതുമരാമത്ത് വകുപ്പ് 65 ലക്ഷത്തോളം രൂപ മുടക്കിയാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയത്. നഗരസഭയുടെ ഫണ്ടും ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

രക്തമെടുത്ത് അതിലെ ഘടകങ്ങൾ വേർതിരിച്ച് രോഗികൾക്ക് ആവശ്യമായ ആർബിസി, പ്ലാസ്മ, പ്ലേറ്റ് ലെറ്റ് എന്നിവ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും 18 വയസ്സിനു മുകളിലുള്ളവർക്ക് രക്തം ദാനം ചെയ്യുവാനുള്ള സൗകര്യവും ബ്ലഡ് ബാങ്ക് ലിങ്കേജ് സംവിധാനവും ബ്ലഡ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. സെന്ററിനായി 25 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ആലപ്പുഴ ഗവ. നഴ്സിങ് സ്കൂളിനു സമീപമുള്ള ഇരുനില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് സെന്റർ പ്രവർത്തിക്കുക. ചടങ്ങിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അശ്വിനി കുമാർ കൊലകേസില്‍ ഒരാള്‍ മാത്രം കുറ്റക്കാരൻ : 13 എൻഡിഎഫുകാരെ വെറുതെവിട്ടു

കണ്ണൂര്‍ : ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായ പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എംവി മർഷൂക്ക് കുറ്റക്കാരനാണെന്ന്...

ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന്

തിരുവല്ല : തിരുവല്ല ആർട്സ് & കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന് സംഘടിപ്പിക്കുന്നു. 4 ന്  ഉച്ചയ്ക്ക് 2 മണിക്ക്  ഡയറ്റ് ഹാളിൽ നടക്കുന്ന...
- Advertisment -

Most Popular

- Advertisement -