Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെട്ടിട നിര്‍മാണത്തിനായി...

കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് 4 പേര്‍ക്ക് പരിക്ക്

ആലപ്പുഴ : കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്തായിരുന്നു അപകടം.  സ്വകാര്യ കമ്പനിയുടെ ഗോഡൗണ്‍ നിര്‍മാണം നടക്കുന്നതിനിടയിലാണ് അപകടം.

കൊച്ചിയിലെ ഒരു കോണ്‍ട്രക്ടറിനാണ് ഇതിന്‍റെ നിര്‍മാണ് ചുമതല. ഇയാളുടെ തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകട സമയത്ത് 30 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കെട്ടിടത്തിന്‍റെ മേല്‍തട്ടില്‍ കോണ്‍ക്രീറ്റ് മിശ്രിതം  നിറക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. തട്ട് ഇടിഞ്ഞു താഴെ വീണ് കമ്പിയും പട്ടികയും ആണിയും കുത്തിയേറ്റാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഇതില്‍ കൊച്ചി സ്വദേശിയായ ഒരാളുടെ നില ഗരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് : പരാതികളില്ലാതെ കേസെടുക്കുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ പരാതികളില്ലാതെ കേസെടുത്തത് വിചിത്രമാണെന്ന് സുപ്രീം കോടതി.പരാതി ഇല്ലാത്തവരെ അങ്ങനെ പീഡിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകൾ പരിഗണിക്കവെയാണ്...

മുത്തങ്ങ വധശ്രമക്കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാലു പ്രതികൾക്ക് അഞ്ച് വർഷം തടവ്

വയനാട് : മുത്തങ്ങ സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാം, ശശിധരൻ എന്നിവരെ തട്ടിക്കൊണ്ട് പോകുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല്...
- Advertisment -

Most Popular

- Advertisement -