Friday, August 21, 2026
No menu items!

subscribe-youtube-channel

HomeNewsനിരോധനം മറികടന്നു...

നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരണം:  ക്ഷമാപണം നടത്തി യൂട്യൂബർ

തൃശൂർ: ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. താൻ ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് വിചാരിച്ചോ ചെയ്തതല്ല ഇതൊന്നും തന്റെ അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.

“എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.” ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ജാസ്മിൻ കുറിച്ചു. ഇതോടെ വിവാദമായ റീൽ സോഷ്യൽ മീഡിയയിൽ നിന്നും ജാസ്മിൻ നീക്കം ചെയ്തിരുന്നു.

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പോലീസിൽ പരാതി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 30-01-2026 Suvarna Keralam SK-38

1st Prize Rs.1,00,00,000/- RT 207473 (THRISSUR) Consolation Prize Rs.5,000/- RN 207473 RO 207473 RP 207473 RR 207473 RS 207473 RU 207473 RV 207473 RW 207473 RX 207473...

കാതോലിക്കാ ദിനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാളെ (6)കാതോലിക്കാ ദിനമായി ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും സഭാ പതാക ഉയർത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്...
- Advertisment -

Most Popular

- Advertisement -