Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമഹാത്മാ അയ്യങ്കാളിയുടെ...

മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു

തിരുവല്ല : കെ പി എം എസ് നിരണം യൂണിയൻ മഹാത്മാ അയ്യങ്കാളിയുടെ 162 മത് ജന്മദിനംആഘോഷിച്ചു.പനച്ചമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നിരണം പഞ്ചായത്ത്മുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സംഘടകസമതി ചെയർമാൻ വി ടി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമതി അംഗം അഡ്വ .സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു.

നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌അന്നമ്മ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അഡ്വ .വിജി നൈനാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സംഘടക സമതി ജനറൽ കൺവീനർ ഐശ്വര്യ ജിനേഷ് സ്വാഗതം ചെയ്തു. സംഘടക സമതി രക്ഷാധികാരി കെ പി എം എസ് മീഡിയ സംസ്ഥാന സമതി അംഗം ജിനേഷ് ഗോപി സഭ സന്ദേശം നൽകി. “ജീവിതമാണ് ലഹരി “എന്നാ പ്രതിജ്ഞ അനന്തകൃഷ്ണ ജിതിൻ ചൊല്ലി കൊടുത്തു .ഫിനാൻസ് കൺവീനർ ഉദയകുമാർ ചോതി കൃതജ്ഞത രേഖപെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു

തിരുവല്ല : വി. എസ്. എസ് 1074 നമ്പർ വളഞ്ഞവട്ടം ശാഖയും മഹിളാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന രാമായണ മാസാചരണത്തിന് വി. എസ്. എസ് തിരുവല്ല താലൂക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ...

കുട്ടനാട്ടിലെ കുടിവെള്ള വിതരണം : തോമസ് കെ തോമസ് എം.എൽ.എ. മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ആലപ്പുഴ: വേനൽ കടുത്തതോടെ കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ വള്ളത്തിലും വാഹനങ്ങളിലും കുടിവെള്ളവിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും തോമസ് കെ തോമസ് എം.എൽ.എ നിവേദനം നൽകി. കൈനകരി പോലുള്ള...
- Advertisment -

Most Popular

- Advertisement -