Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വച്ഛതാ ഹി...

സ്വച്ഛതാ ഹി സേവ: ആലപ്പുഴ ബീച്ചിൽ മെഗാ ക്ലീനിങ് സംഘടിപ്പിച്ചു: 600 കിലോ അജൈവ മാലിന്യം ശേഖരിച്ചു

ആലപ്പുഴ: സ്വച്ഛതാ ഹി സേവ 2025 കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ‘സ്വച്ഛോത്സവം’ മെഗാ ക്ലീനിങ് പരിപാടി സംഘടിപ്പിച്ചു. മെഗാ ബീച്ച് ക്ലീനിങ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

1500 പേർ പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ 600 കിലോ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു. സെപ്റ്റംബർ 17 ന് ആരംഭിച്ച കാമ്പയിൻ നവംബർ ഒന്ന് വരെ തുടരും. പരിപാടിയിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഐടിബിപി സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, എൻസിസി, എൻഎസ്എസ്, മലിനീകരണ നിയന്ത്രണ ബോർഡ് അംഗങ്ങൾ, നഗരസഭ പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് ബീച്ചുകളിലും ശുചീകരണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന പരാതി : നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി 

കൊച്ചി : സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന ഹ‍ർജി ഹൈക്കോടതി തള്ളി.മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ...

Kerala Lottery Results : 11-02-2026 Dhanalekshmi DL-39

1st Prize Rs.1,00,00,000/- DF 261510 (ERNAKULAM) Consolation Prize Rs.5,000/- DA 261510 DB 261510 DC 261510 DD 261510 DE 261510 DG 261510 DH 261510 DJ 261510 DK 261510...
- Advertisment -

Most Popular

- Advertisement -