Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം :  സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് കേരളത്തിലെ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി  സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ  22 -ഓടെ  ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാനാണ് സാധ്യത. സെപ്റ്റംബർ 25 -ഓടെ മ്യാന്മാർ- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കൻ – വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദ്ദം  എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം...

കാത്തിരിപ്പിന് വിരാമം: കുമ്പളങ്ങി-അരൂർ കെൽട്രോൺ പാലം യാഥാര്‍ഥ്യമാകുന്നു

ആലപ്പുഴ: കുമ്പളങ്ങി-അരൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെൽട്രോൺ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമ്പളങ്ങിക്കാർക്ക് ദേശീയപാതയിലേക്കും അരൂർ നിവാസികൾക്ക് കൊച്ചിയിലേക്കും പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ സമയത്തിൽ സഞ്ചരിക്കാനാകും. 290.6 മീറ്റർ നീളവും 11...
- Advertisment -

Most Popular

- Advertisement -