Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNew Delhiജഗതി ശ്രീകുമാറിന്...

ജഗതി ശ്രീകുമാറിന് ബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് സമ്മാനിച്ചു

തിരുവനന്തപുരം:നടൻ ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ്‌ബോസ് സമ്മാനിച്ചു.തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഗവർണർ അവാര്‍ഡ് സമ്മാനിച്ചത്. 50,000 രൂപയും കീർത്തിപത്രവും, ഫലകവും ഉൾപ്പെട്ട ദേശീയപുരസ്‌കാരമാണ്.

കലാ- സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പരിപോഷിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് അവാർഡ് .ജഗതിയെന്ന അതുല്യപ്രതിഭ സാംസ്‌കാരിക കേരളത്തിന് പ്രത്യേകിച്ച് ചലച്ചിത്ര മേഖലകളുടെ പുരോഗതിക്ക് നൽകിയ സംഭാവനകൾ വലുതാണ്, ഡോ. സി.വി ആനന്ദ്‌ബോസ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : വിവാദമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.ഒന്നാം പ്രതി രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കോടതി നടപടി. ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട്...

അമിതവേഗം : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

കോട്ടയം : തലയോലപ്പറമ്പിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം. കോട്ടയം  എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ ശനിയാഴ്ച...
- Advertisment -

Most Popular

- Advertisement -