Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്...

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് : ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി ;  ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നിർണ്ണായക മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോർഡിലെ ഉന്നത ഉദൃാഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടനിലക്കാരനായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഇന്നലെ അര്‍ധരാത്രിമുതല്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് . ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രഹസ്യകേന്ദ്രത്തിലാണ് പോറ്റിയെ രാത്രി വൈകിയും ചോദ്യം ചെയ്തത്. സസ്‌പെന്‍ഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെയും ഉടന്‍ ചോദ്യം ചെയ്യും. ബാബുവിനെയും അറസ്റ്റ് ചെയ്യാനാണ് സാധൃത.

2019ൽ ശബരിമല ശ്രീകോവിലിനിരുഭാഗത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിന്‍റെ കട്ടിളയിലെയും പാളികൾ കൊണ്ടുപോയി സ്വർണം കവർന്നതുമായി ബന്ധപ്പെട്ട്​ രജിസ്റ്റർ ചെയ്ത രണ്ട്​ കേസുകളിലും ഒന്നാം പ്രതിയാണ്​ ഉണ്ണികൃഷ്ണൻ പോറ്റി.

10 മണിക്കൂ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വൈദ്യപരിശോധനയ്ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്ന് വീണ്ടും ഈഞ്ചയ്ക്കലിലെ ഓഫീസിലെത്തിച്ചു.

 ഇവിടെ നിന്ന് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു പോകും.റാന്നി കോടതിയിലേക്കാണ് പോറ്റിയെ കൊണ്ടുപോകുക .12 മണിയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. അന്വേഷണ സംഘം പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെടും.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നേരിയ മഴ തുടരും ; ഇടിമിന്നലിന് സാധ്യത: കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ...

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു. നിശിചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ,...
- Advertisment -

Most Popular

- Advertisement -