Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകടകംപള്ളി സുരേന്ദ്രന്‍...

കടകംപള്ളി സുരേന്ദ്രന്‍ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ല: ശോഭ സുരേന്ദ്രന്‍

കോഴിക്കോട്: കടകംപള്ളി സുരേന്ദ്രന്‍ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണത്തോടും ബിജെപിക്ക് യോജിപ്പില്ല. അതുകൊണ്ട് ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടാ നേതാവിന്റെ കണ്ണോടു കൂടി കേരളീയ സമൂഹത്തെ കാണുന്ന പണി അവസാനിപ്പിച്ചാല്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുള്ള സര്‍വ പ്രശ്നങ്ങളും തീരും. ഇത് സ്വേച്ഛാധിപതികളുടെ കേരളമോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുളള സംവിധാനമോ അല്ല. ജനം വോട്ട് ചെയ്ത് കയ്യിലേല്‍പ്പിച്ച ഭരണമാണ്. എല്ലാവരും ഒന്നാണ് എന്ന നിലപാടോടെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു കൊണ്ടുപോകണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ശബരിമലയില്‍ 2019ല്‍ ക്രമക്കേട് നടന്നു എന്നത് വാസ്തവമാണെന്ന് മുന്‍ ദേവസ്വം മന്ത്രിയും സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും കടകംപളളി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം :കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, ഗവ. കോസ്‌റ്റ് ഷെയറിംഗ് (IHRD, CAPE, LBS), സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. SSLC/ THSLC/ CBSE-X/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന്...

ലിക്വിഡ് ഓക്സിജൻ ചോർച്ച : ആക്‌സിയം ദൗത്യം മാറ്റിവെച്ചു

ന്യൂയോർക്ക് : വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവെച്ചു.ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം .കഴിഞ്ഞ 3 തവണ മാറ്റിവെച്ച വിക്ഷേപണം ഇന്ന്...
- Advertisment -

Most Popular

- Advertisement -