Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് 19-...

തിരുവനന്തപുരത്ത് 19- കാരനെ കുത്തിക്കൊന്ന സംഭവം : കാപ്പാ കേസ് പ്രതിക്കും പങ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടുറോഡിൽ 19- കാരനെ കുത്തിക്കൊന്ന സംഭവത്തിൽ പിടിയിലായവരില്‍ കാപ്പാ കേസ് പ്രതിയും .തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലനെ(19) കുത്തിക്കൊന്ന കേസിലാണ് കാപ്പാ കേസ് പ്രതി അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് തൈക്കാട് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അലന് കുത്തേറ്റത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് കൊലപാതകം.

ആറു പേരടങ്ങുന്ന സംഘമാണ് അലന്റെ സംഘത്തോട് ഏറ്റുമുട്ടിയത്.പ്രതികൾ ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്‍റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തു. ഹൃദയത്തിനേറ്റ മുറിവ് കാരണമുള്ള ആന്തരികരക്തസ്രാവമാണ് മരണകാരണം. കുത്തേറ്റ അലനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബൈക്കിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് തൊട്ടടുത്തുള്ള സ്ഥലത്താണ് സംഭവം നടന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രഭാവതിയമ്മയെ വീട്ടിലെത്തി മോട്ടോർ വാഹന വകുപ്പ് ആദരിച്ചു

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമലംഘനം നടത്തി സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോർ വാഹനവകുപ്പ് ആദരിച്ചു. പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ സ്‌നേഹാദരങ്ങൾ കൈമാറിയത്. സംഭവത്തിൽ സ്‌കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുത്തുവെന്നും ഡ്രൈവിംഗ് ലൈസൻസ്...

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു:78.69% വിജയം

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി...
- Advertisment -

Most Popular

- Advertisement -