Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് ഭക്തിഗാനമേള...

സന്നിധാനത്ത് ഭക്തിഗാനമേള നടത്തി പൊലീസ് സേനാംഗങ്ങള്‍

ശബരിമല : സന്നിധാനത്ത് പൊലീസ് സേനാംഗങ്ങള്‍ ഭക്തിഗാനമേള നടത്തി. ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗം പൊലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്.

യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങള്‍ സന്നിധാനത്ത് മുഴങ്ങിയപ്പോള്‍ അയ്യപ്പന്‍മാര്‍ കാതോര്‍ത്തു. ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ രചിച്ച ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയില്‍ ആലപിച്ചു. പൊലീസ് സേനാംഗങ്ങളായ ആര്‍ രാജന്‍, എം രാജീവ്, ശ്രീലാല്‍ എസ് നായര്‍, എ ജി അഭിലാഷ്, ശിശിര്‍ ഘോഷ് എന്നിവരാണ് ഗാനാര്‍ച്ചന നടത്തിയത്. സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍ സന്നിഹിതനായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

130-ാമത് മാരാമൺ കൺവെൻഷൻ ഇന്ന് ആരംഭിക്കും

കോഴഞ്ചേരി : ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഇന്ന്  തുടങ്ങും. പമ്പാനദിയിലെ മാരമൺ മണൽപ്പുറത്തെ ഓലമേഞ്ഞ പന്തലിൽ 2.30-ന് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ്...

തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ 12 ന് ആരംഭിക്കും

തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഏപ്രിൽ 12നും തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് 13നും ആരംഭിക്കും. മംഗളൂരു ജങ്ഷനില്‍...
- Advertisment -

Most Popular

- Advertisement -