Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: ചൊവ്വാഴ്ച്ച എത്തിയത്  മുക്കാൽ ലക്ഷം

ശബരിമല: ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ.  പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം ഇനിയും കൂടും. തിങ്കളാഴ്ച്ച പുലർച്ചെ 12 മുതൽ രാത്രി 7 വരെ ഔദ്യോഗിക കണക്കനുസരിച്ച് 80,328 പേരാണ് ദർശനം നടത്തിയതെങ്കിലും എഴിന് ശേഷം എത്തിയവരെ കൂടി പരിഗണിച്ചപ്പോൾ എണ്ണം 96,000 ആയി.

മണ്ഡല-മകരമാസം 17 ദിവസം പിന്നിടുമ്പോൾ ശബരിമല ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയി. ഒരു ദിവസം 1,18,000 പേർ വന്നതാണ് ഈ സീസണിൽ ഇതുവരെ പരമാവധി ആളുകൾ എത്തിയ ദിവസം.

സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം പാളി ;  പി.രാജീവ്

മലപ്പുറം : എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായതായി സിപിഎം നേതാവ് പി.രാജീവ്. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്.'ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളാപ്പള്ളിക്കെതിരെ നിലപാട്...

പൊതുജനാരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിന് ജനകീയ പങ്കാളിത്തം അനിവാര്യം : മന്ത്രി എം. ലിജു

ആലപ്പുഴ: ആശുപത്രികളിലെയും പൊതുസമൂഹത്തിലെയും ശുചിത്വം കേവലം ജീവനക്കാരുടെ മാത്രം ചുമതലയല്ലെന്നും പൊതുജന പങ്കാളിത്തത്തിലൂടെ മാത്രമേ സാമൂഹിക ആരോഗ്യം പൂർണ്ണതോതിൽ നിലനിർത്താൻ സാധിക്കൂ എന്നും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. സ്വന്തം വീട് വൃത്തിയാക്കി...
- Advertisment -

Most Popular

- Advertisement -